Kozhikode

കാലിക്കറ്റ് അഡ്വർടൈസിംഗ് ക്ലബ്: സ്പോട്സ് മീറ്റ് സമാപിച്ചു

Please complete the required fields.




കോഴിക്കോട്: ജില്ലയിലെ പത്ര ദൃശ്യ ശ്രവ്യ മാധ്യമ രംഗത്തെ ജീവനക്കാരുടേയും പരസ്യ ഏജൻസികളുടേയും കൂട്ടായ്മയായ കാലിക്കറ്റ് അഡ്വർടൈസിംഗ് ക്ലബ്, അംഗങ്ങൾക്കായി മെയ് 11 മുതൽ 15 വരെ നടത്തിയ സ്പോട്സ് മീറ്റ് സമാപിച്ചു. സമാപന സമ്മേളനം ഞായർ രാത്രി 8.30 ന് അരയിടത്ത്പാലം ഗ്രാന്റ് സോക്കർ ടർഫിൽ വെച്ച് നടന്നു. ചടങ്ങിൽ മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം സുശാന്ത് മാത്യു മുഖ്യാതിഥിയായിരുന്നു. 

കോസ്‌മോസ് സ്പോട്സ് സിഎംഡി എ.കെ നിഷാദ്, എക്സികുട്ടിവ് ഡയറക്റ്റർ അബിദ് നിഷാദ്, സുശാന്ത്‌ മാത്യൂ എന്നിവർ വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു. ക്ലബ് പ്രസിഡന്റ് കെ.വി രജീഷ് അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ശ്രീജിത്ത് കടത്തനാട്, രക്ഷാധികാരി എൻ. രാജീവ്, ട്രഷറർ കെ.ഇ ഷിബിൻ, സ്പോർട്സ് കമ്മിറ്റി കൺവീനർമാരായ പി. വി ഷഫീക്, എ. ആർ അരുൺ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button