Ernakulam

സിറോ മലാബര്‍ സഭ ഭൂമി ഇടപാട് കേസ്: കർദിനാൾ മാർ ജോര്‍ജ് ആലഞ്ചേരി ഇന്ന് കോടതിയിൽ ഹാജരാകില്ല

Please complete the required fields.




കൊച്ചി: സിറോ മലബാ‍ർ സഭാ ഭൂമിയിടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഇന്ന് കോടതിയിൽ ഹാജരാകില്ല. എറണാകുളം തൃക്കാക്കര മജിസ്ട്രേറ്റ് കോടതിയിൽ രാവിലെ 11ന് എത്താനാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കർദിനാൾ  ഹർജി നൽകിയിട്ടുണ്ട്.

ഈ ആവശ്യം കോടതി ഇന്ന് പരിഗണിക്കും. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും സഭയുടെയും സുപ്രധാന ചുതമല വഹിക്കുന്നതിനാൽ ഒഴിവാക്കണമെന്നുമാണ് ആവശ്യം. എന്നാൽ, കർദിനാളിന് ഇളവ് നൽകരുതെന്ന്  പരാതിക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Leave a Reply

Back to top button