അല്‍ഫാമും അമൂസും കഴിച്ചതിനെ തുടര്‍ന്ന് വയറിളക്കവും ഛര്‍ദിയും; കല്ലാച്ചിയില്‍ ഹോട്ടല്‍ അടപ്പിച്ചു

നാദാപുരം: അല്‍ഫാമും അമൂസും കഴിച്ചതിനെ തുടര്‍ന്ന് വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടതിനു പിന്നാലെ സ്ഥാപനം ആരോഗ്യ വിഭാഗം അടപ്പിച്ചു. കല്ലാച്ചി ഓത്തിയില്‍ പീടികയിലെ സ്‌പൈസി വില്ലേജ് റസ്റ്റാറന്റ് ആണ് ആരോഗ്യ വിഭാഗം അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയത്.
അല്‍ഫാമും അമൂസും കഴിക്കുകയും പിറ്റേദിവസം വയറിളക്കവും ഛര്‍ദിയും അനുഭവപ്പെടുകയും ചെയ്ത രണ്ടു പേര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടിയതോടെയാണ് ആരോഗ്യ വകുപ്പ് നടപടിയെടുത്തത്. വെള്ളിയാഴ്ച സ്ഥാപനത്തില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. പരിശോധനയില്‍ ഹോട്ടലില്‍ ഉപയോഗിക്കുന്ന കുടിവെള്ളം ഗുണനിലവാര പരിശോധന നടത്താതെ ഉപയോഗിക്കുന്നതായി കണ്ടെത്തി.
ഇവിടെ പണിയെടുക്കുന്ന ഇതര സംസ്ഥാനക്കാരായ ഇരുപതോളം ജോലിക്കാര്‍ക്ക് ആവശ്യമായ ഹെല്‍ത്ത് കാര്‍ഡ് ഉണ്ടായിരുന്നില്ല. പരിശോധനക്ക് നാദാപുരം താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേന്ദ്രന്‍ കല്ലേരി, കെ.എച്ച് ഐ കെ പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി.





