Thiruvananthapuram

സ്വർണം വാങ്ങാൻ തയ്യാറായിക്കോളൂ; കുത്തനെ ഇടിഞ്ഞ് വില, ഇന്നത്തെ നിരക്ക് ഇങ്ങനെ

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു. ഇന്നലെ 360 രൂപയോളം ഉയർന്ന സ്വർണവില ഇന്ന് കുത്തനെ ഇടിയുകയായിരുന്നു. 600 രൂപയാണ് ഇന്ന് ഒറ്റ ദിവസം കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില (Gold price) 37160 രൂപയായി. മെയ് 11 ന് സ്വർണവില കുറഞ്ഞിരുന്നു. 280 രൂപയുടെ കുറവാണ് സംഭവിച്ചത്. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ സ്വർണവില കുതിച്ചുയരുകയായിരുന്നു. ദീർഘനാളായി ഇടിഞ്ഞുകൊണ്ടിരുന്ന സ്വർണവില കഴിഞ്ഞ ദിവസങ്ങളിലാണ് ഉയരാൻ തുടങ്ങിയത്. 

സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയും ഇടിഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 40 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ വിപണിയിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 4710 രൂപയായി.   ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിൻ്റെ വിലയിലും ഇടിവുണ്ടായി. 35 രൂപയുടെ കുറവാണ് നിന്നുണ്ടായത്. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിൻ്റെ വിപണി വില (Gold price) 3890 രൂപയായി.

Related Articles

Leave a Reply

Back to top button