
കൊടുംചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി വരും ദിവസങ്ങളിൽ പരക്കെ മഴ കിട്ടിയേക്കും. ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദം രൂപപ്പെട്ട സാഹചര്യത്തിലാണിത്. വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യുനമർദ്ദം അടുത്ത 48 മണിക്കൂറിനുള്ളിൽ അതി തീവ്ര മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ വർഷത്തെ മൂന്നാമത്തെ ന്യുന മർദ്ദമാണ് നിലവിൽ രൂപപ്പെട്ടിരിക്കുന്നത്. ചുഴലിക്കാറ്റായി രൂപപ്പെട്ടാല്‍ ശ്രീലങ്ക നിര്‍ദ്ദേശിച്ച അസാനി എന്ന പേരിലായിരിക്കും അറിയപ്പെടുക.ആന്ധ്ര ഒഡീഷ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. നേരിയ മാറ്റം സംഭവിച്ചാല്‍ പശ്ചിമ ബംഗാള്‍ തീരമോ, ബംഗ്ളാദേശ് തീരമോ ആയേക്കാം. മേയ് 13 ഓടെ തീരം കടന്നേക്കും. ഈ സിസ്റ്റം കേരളത്തിലും തെക്കന്‍ തമിഴ്നാട്ടിലും ശക്തമായ മഴക്കും കാറ്റിനും കാരണമായേക്കും.കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോട് കൂടിയ മഴ തുടരാൻ സാധ്യതയുണ്ട്. പക്ഷെ നിലവിൽ ഒരു ജില്ലയിലും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഴ ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടില്ല. മത്സ്യത്തൊഴിലാളികൾക്കും പ്രത്യേക ജാഗ്രത നിർദ്ദേശമില്ല.
കേരളത്തിന്‍റെ കാലാവസ്ഥ മാറി മറിയുകയാണ്. ചുട്ടുപൊള്ളുന്ന വേനല്‍ക്കാലത്തും അപ്രതീക്ഷിതമായി മഴ കിട്ടുന്നു. മാര്‍ച്ച് 1 മുതല്‍ മെയ് 30 വരെയാണ് കേരളത്തില്‍ വേനല്‍ക്കാലമായി കണക്കാക്കുന്നത്. ഇാ വേനല്‍ക്കാലത്ത് ഇതുവരെ കേരളത്തില്‍ 66 ശതമാനം അധിക മഴയാണ് പെയ്തത്. 156.1 മി.മി. മഴ കിട്ടേണ്ട സ്ഥാനത്ത് പെയ്തിറങ്ങിയത് 259 മി.മി.മഴ . (large excess)ഏറ്റവും കൂടുതല്‍ മഴ കിട്ടിയത് കാസര്‍കോട് ജില്ലയിലാണ്. 189 ശതമാനം അധിക മഴയാണ് പെയ്തത്. തിരുവനന്തപുരത്ത് ശരാശരി ലഭിക്കണ്ട മഴയേക്കാള്‍ 4 ശതമാനം അധിക മഴ മാത്രമാണ് പെയ്തത്. കണ്ണൂര്‍, വയനാട്, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ശരാശരി ലഭിക്കേണ്ട മഴയേക്കാള്‍ ഇരട്ടിയിലധികം മഴ ഇതുവരെ കിട്ടി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്കനുസരിച്ച് കേരളത്തിലെ 9 ജില്ലകളില്‍ ശരാശരി ലഭിക്കേണ്ട മഴയേക്കാല്‍ 60 ശതമാനത്തിലധികം മഴ ഇതുവരെ കിട്ടി.





