Kozhikode

2005ലെ സമാന്തര‍ എക്സ്ചേഞ്ച് കേസ്: വിധി 10ന്

Please complete the required fields.




കോഴിക്കോട്: 17 വർഷം മുൻപ് നഗരത്തിൽ സമാന്തര ഫോൺ എക്സ്ചേഞ്ച് പിടികൂടിയ കേസിൽ കോഴിക്കോട് സിജെഎം കോടതി 10ന് വിധി പറയും. മാവൂർ റോഡിൽ സ്മാർട് ടെക് എന്ന സ്ഥാപനത്തിൽ മറവിൽ സമാന്തര ഫോൺ എക്സ്ചേഞ്ച് നടത്തിയ മൂന്നംഗ സംഘത്തെ 2005 സെപ്റ്റംബറിലാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.

വിദേശത്തു നിന്നുള്ള ഫോൺ കോളുകൾ ലോക്കൽ കോളുകളാക്കി മാറ്റിയായിരുന്നു  സമാന്തര എക്സ്ചേഞ്ചിന്റെ പ്രവർത്തനം. 94 ലക്ഷം രൂപ സർക്കാരിന് നഷ്ടമുണ്ടായെന്നാണ് കേസ്. ക്രൈം ബ്രാഞ്ച് കോഴിക്കോട് യൂണിറ്റാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.  ഇന്നലെ കേസ് പരിഗണിച്ച കോടതി വിധി പറയാനായി നീട്ടുകയായിരുന്നു.

Related Articles

Leave a Reply

Back to top button