
ദില്ലി: കുട്ടികളിൽ കൊവാക്സീൻ ഉപയോഗത്തിന് അടിയന്തര അനുമതിയായി. ആറ് മുതൽ പന്ത്രണ്ട് വയസു വരെ പ്രായമുള്ള കുട്ടികളിൽ വാക്സീൻ്റെ അടിയന്തര ഉപയോഗത്തിനാണ് ഡിസിജിഐ അനുമതി നൽകിയത്. വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കൊവാക്സിൻ ഉൾപ്പടെ 3 വാക്സിനുകൾക്കാണ് അടിയന്തര ഉപയോഗത്തിന് ഡി സി ജി ഐ അനുമതി നൽകിയത്. കോർബെവാക്സ് , സൈക്കോവ്-ഡി എന്നിവയാണ് മറ്റ് വാക്സിനുകൾ. 6 – 12 വരെ പ്രായമുള്ള കുട്ടികൾക്ക് കൊവാക്സിനും , 5 – 12 വരെ പ്രായമുള്ള കുട്ടികൾക്ക് കൊർബെവാക്സിനും , 12 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് സൈകോവ് – ഡി യും നൽകാനാണ് അനുമതി.





