Kannur

കണ്ണൂർ സർവ്വകലാശാല പരീക്ഷാ നടത്തിപ്പിൽ വീഴ്ച, 2020 ലെ ചോദ്യപ്പേപ്പർ ആവർത്തിച്ചു, സൈക്കോളജി പരീക്ഷ റദ്ദാക്കി

Please complete the required fields.




കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയിലെ പരീക്ഷാ നടത്തിപ്പിൽ ഗുരുതര വീഴ്ച. സൈക്കോളജി ബിരുദ പരീക്ഷകളിൽ 2020 തിലെ അതേ ചോദ്യപേപ്പർ ഇത്തവണയും ആവർത്തിച്ചു. മൂന്നാം സെമസ്റ്റർ സൈക്കോളജി പരീക്ഷകളുടെ ചോദ്യപേപ്പറുകളാണ് ആവർത്തിച്ചത്. ഇന്നലെയും ഇന്നും നടന്ന പരീക്ഷകൾക്കാണ് 2020 ലെ ചോദ്യപേപ്പർ ഉപയോഗിച്ചത്.

ചോദ്യപ്പേപ്പർ ആവർത്തിച്ച സംഭവത്തിലെ വീഴ്ച സമ്മതിച്ച സർവ്വകലാശാല വൈസ് ചാൻസിലർ, കഴിഞ്ഞ രണ്ട് പരീക്ഷകളും റദ്ദാക്കിയതായി അറിയിച്ചു. ചോദ്യപ്പേപ്പർ ആവർത്തിച്ച സംഭവം പഠിക്കാൻ അന്വേഷണ കമ്മീഷനെയും നിയോഗിച്ചതായി സർവ്വകലാശാല അറിയിച്ചു. അടുത്ത ദിവസങ്ങളിൽ നടക്കാനുള്ള പരീക്ഷകളുടെ ചോദ്യപ്പേപ്പറുകളും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന ആരോപണം  ഇതിനോടകം ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഈ വിഷയത്തിൽ ഇനി നടക്കാനുള്ള പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന ആവശ്യവും ഒരു വിഭാഗം ഉയർത്തിയിട്ടുണ്ട്. ഇക്കാര്യമാവശ്യപ്പെട്ട് സെനറ്റ് അംഗം ഡോ. ആർകെ ബിജു വൈസ് ചാൻസിലർക്ക് കത്ത് നൽകി.  വിഷയത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ വിദ്യാർത്ഥി യൂണിയനുകൾ സർവകലാശാലയിലേക്ക് പ്രതിഷേധ മാർച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്. 

Related Articles

Leave a Reply

Back to top button