Thiruvananthapuram

പ്ലസ് ടു വിദ്യാർത്ഥികൾക്ക് റിഫ്രഷർ കോഴ്‌സുമായി അമൃത

Please complete the required fields.




പ്ലസ് ടു വിദ്യാർത്ഥികൾക്ക് റിഫ്രഷർ കോഴ്സ് ഒരുക്കി അമൃത സെന്റർ ഫോർ നാനോസയൻസ്. ബയോളജി ഐച്ഛികവിഷയമായി പഠിക്കുന്ന വിദ്യാർത്ഥികൾക്കായാണ് അമൃത റിഫ്രഷർ കോഴ്സ് ഒരുക്കുന്നത്. ഏപ്രിൽ 16 മുതൽ 20 വരെ നാല് ദിവസമാണ് കോഴ്സിന്റെ കാലാവധി. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളിലാണ് ക്ലാസുകൾ.

സയൻസ് വിഷയങ്ങൾ വിവിധ സന്ദർഭങ്ങളിൽ ജീവിതത്തിൽ എങ്ങിനെ ഉപയോഗപ്പെടുന്നു എന്ന് വിദ്യാർത്‌ഥികൾക്ക് മനസ്സിലാക്കി കൊടുക്കുകയാണ് കോഴ്സുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ രീതിയിൽ വിഷയങ്ങൾ മനസ്സിലാക്കുന്നത് പഠനത്തിൽ മികവ് പുലർത്തുന്നതിനു വിദ്യാർത്ഥികൾക്ക് സഹായകമാകും. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളിൽ പ്രഗത്ഭരായ അധ്യാപകർ നൽകുന്ന ക്ലാസുകൾ വിദ്യാർത്ഥികൾക്ക് സയൻസ് വിഷയങ്ങൾ എളുപ്പത്തിൽ മനസിലാക്കാനും ആത്മവിശ്വാസത്തോടെ പരീക്ഷയെ അഭിമുഖീകരിക്കാൻ സഹായിക്കുകയും ചെയ്യും. 

റേ ടോപിക്സ്: ലെൻസ് മേക്കേഴ്‌സ് ഫോർമുല, സെമി കണ്ടക്ടർ ഡിവൈസുകൾ, ബയോടെക്നോളജിയും അപ്പ്ളിക്കേഷനുകളും, ഓർഗാനിക് കെമിസ്ട്രി എന്നീ വിഷയങ്ങളിൽ ആണ് ക്ലാസുകൾ. പ്രൊഫ. സെന്തിൽ കുമാർ ഭാസ്കർ, പ്രൊഫ. ദാമോദരൻ സന്താനഗോപാലൻ, പ്രൊഫ. രാജ ബിശ്വാസ്, ഡോ. രശ്മി സി. ആർ എന്നിവരാണ് ക്ലാസുകൾ എടുക്കുന്നത്. ദിവസവും വൈകീട്ട് ആറ് മുതൽ ഏഴു വരെയാണ് ക്ലാസുകൾ. താല്പര്യമുള്ളവർക്ക് ഈ ലിങ്ക് വഴി ക്ലാസിനു രജിസ്റ്റർ ചെയ്യാം:  https://zcmp.in/XcsO

നാനോ ടെക്നോളജിയിലും മോളിക്യൂലർ മെഡിസിനിലും ഏറ്റവും മികച്ച ഗവേഷണങ്ങൾ സാധ്യമാക്കുന്നതിനായി സ്ഥാപിച്ചതാണ് അമൃത നാനോസയൻസ് ആൻഡ് മോളിക്യൂലർ മെഡിസിൻ വിഭാഗം. രാജ്യമൊട്ടാകെയും അന്താരാഷ്ട്രതലത്തിലും ശ്രദ്ധേയമായ അമൃത നാനോസയൻസ് ആൻഡ് മോളിക്യൂലർ മെഡിസിൻ സ്റ്റാർട്ട് അപ്പുകൾക്ക് നാനോ ടെക്നോളജി ഇൻക്യൂബേറ്റർ സെൽ സ്ഥാപിക്കുന്നതിനുള്ള ജിഎംപി സംവിധാനവും ഒരുക്കിയിട്ടുണ്ട്. അമൃതയുടെ കൊച്ചിയിലുള്ള ഹെൽത്ത് കെയർ  ക്യാമ്പസിലാണ് ഈ സംവിധാനങ്ങൾ ഉള്ളത്.  

Related Articles

Leave a Reply

Back to top button