Thiruvananthapuram

വിഷു- ഈസ്റ്റർ വിപണിയിൽ മാറ്റമില്ലാതെ തുടർന്ന് സ്വർണവില

Please complete the required fields.




തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെയുള്ള അതെ നിരക്കിലാണ് സ്വർണവില ഇന്നും തുടരുന്നത്. തുടർച്ചയായ മൂന്നു ദിവസം സ്വർണ വില ഉയർന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് സംസ്ഥാനത്ത്  4955 രൂപയാണ് ഇന്നത്തെ വിപണി വില. ഒരു പവൻ സ്വർണത്തിന് 39640 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില ഉയർന്നിരുന്നു. 

അന്താരാഷ്ട്ര വില നിലവാരത്തിൽ മാറ്റങ്ങൾ സംഭവിക്കാത്തത് കൊണ്ടാണ് സ്വർണവിലയിൽ മാറ്റമില്ലാത്തത്. സംസ്ഥാനത്ത് 18 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന്റെ വില  4095 രൂപയാണ്. വെള്ളിയുടെ വിലയിലും മാറ്റമില്ല. വെള്ളിക്ക് 75 രൂപയാണ് വില. 925 ഹോൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹോൾമാർക്ക് വെള്ളിക്ക് 100 രൂപയാണ് വില. കഴിഞ്ഞ ദിവസങ്ങളിൽ വെള്ളിയുടെ വിലയിലും തുടർച്ചയായ വർധനവാണ് ഉണ്ടായത്. ഇന്നലെ വെള്ളിക്ക് ഒരു രൂപ വർധിച്ച് 75 രൂപയായി. 

ഏപ്രിൽ മാസം ആരംഭിച്ചത് തന്നെ  സ്വർണവില ഉയർത്തി കൊണ്ടാണ്. ഏപ്രിൽ ഒന്നിന് ഗ്രാമിന് 45 രൂപ സ്വർണ വില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 38480 രൂപയായിരുന്നു അന്ന് സ്വർണവില. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തുടർച്ചയായി സ്വർണ വില ഉയരുകയാണ്. ഇന്നലെ 20 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന് 39640 രൂപയായിരുന്നു ഇന്നലെത്തെ വില

Related Articles

Leave a Reply

Back to top button