Kozhikode

കോഴിക്കോട്ടുനിന്ന് നാലു സ്വിഫ്റ്റ് ബസുകൾ സർവീസ് തുടങ്ങി

Please complete the required fields.




കോഴിക്കോട് : സ്വിഫ്റ്റിന്റെ നാലു മൾട്ടി ആക്സിൽ ബസുകൾ കോഴിക്കോട് ഡിപ്പോയിൽനിന്ന് ചൊവ്വാഴ്ച ബെംഗളൂരുവിലേക്കും തിരുവന്തപുരത്തേക്കും സർവീസ് തുടങ്ങി. ബെംഗളൂരുവിലേക്ക് ഉച്ചയ്ക്ക് 12-നും വൈകീട്ട് ഏഴിനുമാണ് സർവീസ് നടത്തിയത്. തിരുവന്തപുരത്തേക്ക് കോട്ടയം വഴി വൈകീട്ട് 4.30-നും അഞ്ചിനുമാണ് സർവീസ്.

ബുധനാഴ്ച രാത്രി എട്ടിനും ഒൻപതിനും കണ്ണൂരിൽനിന്നും സുൽത്താൻബത്തേരിയിൽ നിന്നുമുള്ള സ്വിഫ്റ്റ് ബസുകളും കോഴിക്കോടുവഴി തിരുവനന്തപുരത്തേക്ക് പോവും. ഇപ്പോൾ ബെംഗളൂരുവിലേക്കുള്ള സൂപ്പർ ഡീലക്സ് ബസുകൾക്കു പകരം വൈകാതെ സ്വിഫ്റ്റ് സർവീസ് തുടങ്ങും.

Related Articles

Leave a Reply

Back to top button