Thiruvananthapuram

ചെയർമാനെതിരെ ഭരണാനുകൂല സംഘടനയുടെ സത്യ​ഗ്രഹം ഇന്നുമുതൽ; അച്ചടക്കത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ചെയർമാൻ

Please complete the required fields.




തിരുവനന്തപുരം: കെ എസ് ഇ ബി ആസ്ഥാനമായ വൈദ്യുതി ഭവന് മുന്നില്‍ ഓഫീസേഴ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സത്യഗ്രഹം ആഭിക്കും. സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് എംജി സുരേഷ്കുമാറിന്‍റേയും സെക്രട്ടറി ബി.ഹരികുമാറിന്‍റേയും സസ്പെന്‍ഷന്‍ പിന്‍വിലക്കുക,ചെയര്‍മാന്‍റെ ഏകാധിപത്യ സമീപനം തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം. പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാകാത്ത വിധത്തില്‍ മാനേജ്മെന്‍റിനോട് നിസ്സഹകരണം നടത്തും.

നാളെ വിവിധ വര്‍ഗ്ഗ ബഹുജന സംഘടനകളുടേയും, സര്‍വ്വീസ് സംഘടനകളുടേയും പിന്തുണയോടെ സമരസഹായ സമിതി രൂപീകരിക്കും.അനൂകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ചട്ടപ്പടി സമരമടക്കമുള്ള ദീര്‍ഘകാല പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഓഫീസേഴ്സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി.വൈദ്യുതി മന്ത്രി നാളെ തിരുവനന്തപുരത്ത് എത്തിയ ശേഷം സമാവയ ചര്‍ച്ചകള്‍ നടക്കുമെന്നാണ് സൂചന

Related Articles

Leave a Reply

Back to top button