Thiruvananthapuram

ലഹരിമരുന്ന് ഉപയോഗവും,ബൈക്ക് അഭ്യാസവും പരാതിപ്പെട്ടു; യുവാവിന് സ്കൂൾ വിദ്യാർത്ഥികളുടെ മർദനം

Please complete the required fields.




ലഹരിമരുന്ന് ഉപയോഗവും,ബൈക്ക് അഭ്യാസവും പരാതിപ്പെട്ടതിന് യുവാവിന് സ്കൂൾ വിദ്യാർത്ഥികളുടെ മർദനം. വർക്കല ചാവടിമുക്ക് സ്വദേശി അനുവിനെയാണ് ക്രൂരമായ മർദിച്ചത്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ അനു തിരുവനന്തപുരം എസ്.പി ഫോർട്ട് ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞാഴ്ചയാണ് സംഭവമുണ്ടായത്. വർക്കല ചാവടിമുക്കു സ്വദേശി അനു വീടിനടുത്തുള്ള അമ്പലത്തിൽ പോയി വരുമ്പോഴാണ് ഒരു സംഘം വിദ്യാർത്ഥികൾ ആക്രമിച്ചത്. അനുവിനെ മുഖത്ത് കല്ലെറിഞ്ഞ ശേഷം ക്രൂരമായി മർദിക്കുകയായിരുന്നു. മുഖത്തെ എല്ലുകൾക്ക് ഏഴിലധികം പൊട്ടലോടെ അനു തിരുവനന്തപുരം എസ് പി ഫോർട്ട് ആശുപത്രിയിൽ ചികിത്സയിലാണ്. അനുവിന്റെ വീടിന് സമീപത്തുള്ള എസ് എൻ വി എച്ച് എസ് സ്കൂളിലെ വിദ്യാർത്ഥികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് അനുവിന്റെ ആരോപണം.

സ്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗം വിദ്യാർത്ഥികളുടെ ലഹരിമരുന്ന് ഉപയോഗവും,ബൈക്ക് അഭ്യാസവും അനുവിന്റെ നേതൃത്വത്തിൽ നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ഇതിൽ പ്രകോപിതരായ വിദ്യാർത്ഥികൾ ആക്രമിക്കുകയായിരുന്നുവെന്നു ബന്ധുക്കൾ പറയുന്നു. മുൻപ് വീട്ടിലെത്തി വിദ്യാർത്ഥികളിൽ ചിലർ ഭീഷണിപ്പെടുത്തിയിരുന്നതായും ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ കുടുംബം വർക്കല ഡി.വൈ.എസ്.പിക്കും അയിരൂർ പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പൊലീസ് പരിശോധിച്ച് വരികയാണ്.

Related Articles

Leave a Reply

Back to top button