Alappuzha

പാർട്ടി കോൺഗ്രസിനില്ലെന്ന് ജി സുധാകരൻ; ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജില്ലാ സെക്രട്ടറിക്ക് കത്ത് നൽകി

Please complete the required fields.




ആലപ്പുഴ: കണ്ണൂരിൽ നടക്കുന്ന  23-ാം സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനില്ലെന്ന് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടി സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് അദ്ദേഹം കത്ത് നൽകി. സുധാകരന്‍റെ ആവശ്യം അംഗീകരിച്ച പാർട്ടി നേതൃത്വം പകരം പ്രതിനിധിയായി ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ മഹേന്ദ്രനെ ഉൾപ്പെടുത്തി. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഒഴിവാകുന്നതെന്ന് സുധാകരൻ പറയുന്നുണ്ടെങ്കിലും ഏറെക്കാലമായുള്ള അസംതൃപ്തിയും കാരണമായെന്നാണ് സൂചന. സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ എറണാകുളം സമ്മേളനത്തിലും പാർട്ടി സംസ്ഥാന സെക്രട്ടറിക്ക് അദ്ദേഹം കത്ത് നൽകിയിരുന്നു.

അതേസമയം, ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസിന് ഒരുക്കങ്ങൾ ഏറെക്കുറെ പൂർത്തിയായി എന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ അറിയിച്ചു. പ്രതിനിധികളും നിരീക്ഷകരുമായ 815 പേർ നാളെ മുതൽ സമ്മേളനത്തിയായി എത്തി തുടങ്ങും. അഞ്ചാം തീയതി കണ്ണൂർ ജില്ലയുടെ അതിർത്തിയായ പെരിങ്ങത്തൂർ വച്ച് പതാകജാഥക്കും കരിവള്ളൂരിൽ വച്ച് കൊടിമര ജാഥയ്ക്കും സ്വീകരണം നൽകുമെന്നും എം വി ജയരാജൻ പറഞ്ഞു. പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള വിവിധ പരിപാടികളിൽ വലിയ ജനപങ്കാളിത്തമാണ് ദൃശ്യമാകുന്നത്. സീതാറാം യെച്ചൂരി നാലാം തീയതി കണ്ണൂരിലെത്തും.

Related Articles

Leave a Reply

Back to top button