Ernakulam

ഫിയോക് പിളർപ്പിലേക്ക്; ജനറൽ ബോഡി ഇന്ന്; ദിലീപും ആന്റണി പെരുമ്പാവൂരും പങ്കെടുക്കില്ല

Please complete the required fields.




കൊച്ചി: ഭരണഘടന ഭേദഗതിയിൽ ഉൾപ്പെടെ തീരുമാനം എടുക്കാൻ സംസ്ഥാനത്തെ തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്കിന്റെ ജനറൽ ബോഡി ഇന്ന് കൊച്ചിയിൽ ചേരും. നിലവില്‍ ഫിയോക്കിന്റെ ആജീവനാന്ത ചെയര്‍മാനായ ദിലീപിനെയും(DILEEP) വൈസ് ചെയര്‍മാനായ ആന്റണി പെരുമ്പാവൂരിനെയും സ്ഥാനങ്ങളിൽ ‍നിന്ന് നീക്കാനുള്ള ഭരണഘടന ഭേദഗതിക്കാണ് ഫിയോക് ഒരുങ്ങുന്നത്. ഈ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പാടില്ലെന്ന ചട്ടം നീക്കം ചെയ്തേക്കും.

അതെസമയം പുതിയ നീക്കങ്ങളുടെ പശ്ചാത്തലത്തിൽ ഇന്നത്തെ യോഗത്തിൽ ആന്റണി പെരുമ്പാവൂരും ദിലീപും പങ്കെടുത്തേക്കില്ല.രാവിലെ 11നുള്ള യോഗ ശേഷം ഫിയോക് ഭാരവാഹികൾ ഉച്ചതിരിഞ്ഞ് മാധ്യമങ്ങളെ കാണും.

2017ൽ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പിളർത്തിക്കൊണ്ടാണ് ദിലീപും ആന്റണി പെരുമ്പാവൂരും ചേർന്ന് ഫിയോക് എന്ന സംഘടനക്ക് രൂപം നൽകിയത്. നാല് വർഷത്തെ പ്രവർത്തനത്തിനിടയിൽ ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങൾ വഹിച്ചിരുന്ന ദിലീപ്, ആന്റണി പെരുമ്പാവൂർ എന്നിവരുമായി ചില പ്രവർത്തകർക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടായി. വാർഷിക യോ​ഗം ചേരാനിരിക്കെ അടുത്തിടെയാണ് അഭിപ്രായവ്യത്യാസം മറനീക്കി പുറത്തുവന്നത്.  ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങൾ ആജീവനാന്തം ഇരുവർക്കുമായി നൽകേണ്ടതില്ലെന്ന അഭിപ്രായമുയരുകയും ഭരണഘടന തന്നെ മാറ്റിയെഴുതാൻ നീക്കം നടക്കുകയുമാണ്. ഈ സാഹചര്യത്തിലാണ് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ നിലപാട് വ്യക്തമാക്കി രം​ഗത്തുവന്നിരിക്കുന്നത്.

Related Articles

Leave a Reply

Back to top button