Ernakulam

ഫിയോക് പിളർപ്പിലേക്ക്? ദിലീപ് വന്നാലും സ്വീകരിക്കുമെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ

Please complete the required fields.




കൊച്ചി: തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് പിളർപ്പിലേക്കെന്ന് സൂചന. ഫിയോക്കിനെതിരെ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ രം​ഗത്തെത്തി. 

2017ൽ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പിളർത്തിക്കൊണ്ടാണ് ദിലീപും ആന്റണി പെരുമ്പാവൂരും ചേർന്ന് ഫിയോക് എന്ന സംഘടനക്ക് രൂപം നൽകിയത്. നാല് വർഷത്തെ പ്രവർത്തനത്തിനിടയിൽ ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങൾ വഹിച്ചിരുന്ന ദിലീപ്, ആന്റണി പെരുമ്പാവൂർ എന്നിവരുമായി ചില പ്രവർത്തകർക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടായി. വാർഷിക യോ​ഗം ചേരാനിരിക്കെ അടുത്തിടെയാണ് അഭിപ്രായവ്യത്യാസം മറനീക്കി പുറത്തുവന്നത്.  ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങൾ ആജീവനാന്തം ഇരുവർക്കുമായി നൽകേണ്ടതില്ലെന്ന അഭിപ്രായമുയരുകയും ഭരണഘടന തന്നെ മാറ്റിയെഴുതാൻ നീക്കം നടക്കുകയുമാണ്. ഈ സാഹചര്യത്തിലാണ് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ നിലപാട് വ്യക്തമാക്കി രം​ഗത്തുവന്നിരിക്കുന്നത്. 

ആന്റണി പെരുമ്പാവൂർ തങ്ങളുടെ അംഗമാണെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പറയുന്നു. ഫിയോക്കിൽനിന്ന് ഒരുപാടുപേർ ഫെഡറേഷനിലേക്ക് വരും. ഫിയോക്കിൽ നിന്ന് ദിലീപ് വന്നാലും സ്വീകരിക്കും. ഫെഡറേഷൻ പിളർത്തിയ ഫിയോക്കിന് കാലം നൽകിയ കാവ്യ നീതിയാണ് ഇത്. ആന്റണി പെരുമ്പാവൂരിനടക്കം സംഘടനയിൽ അർഹമായ സ്ഥാനം നൽകും. ഫിയോക് അംഗങ്ങളിൽ പലരും ഫെഡറേഷൻ യോഗത്തിൽ പങ്കെടുത്തു. ദുൽക്കർ സൽമാൻ്റെ കമ്പനിയുമായി സഹകരിച്ച് പ്രവർത്തിക്കാനും ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫെഡറേഷൻ തീരുമാനിച്ചിട്ടുണ്ടെന്ന് ഭാരവാഹിയായ ലിബർട്ടി ബഷീർ വ്യക്തമാക്കി. നേരത്തെ ഫിയോക്ക് ദുൽക്കർ സൽമാനെ വിലക്കിയിരുന്നു.

Related Articles

Leave a Reply

Back to top button