Kozhikode

ബസുകൾ കൂട്ടിയിടിച്ച് 48 പേ‍ർക്കു പരുക്ക്

Please complete the required fields.




വടകര : വിദ്യാർഥികളുമായി വിനോദ യാത്രയ്ക്കു പോവുകയായിരുന്ന ടൂറിസ്റ്റ് ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് 48 പേ‍ർക്കു പരുക്ക്. ഇന്നലെ രാവിലെ 8.45ന് പൂഴിത്തല ദേശീയ പാതയിലായിരുന്നു അപകടം. തളിപ്പറമ്പിൽ നിന്ന് അടിമാലിയിലേക്കു പോവുകയായിരുന്ന കെഎസ്ആർടിസി ബസും എതിരെ വന്ന കൊയിലാണ്ടിയിലെ ടൂറിസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്.

രണ്ടു ബസിന്റെയും മുൻ ഭാഗം തകർന്നു. പരുക്കേറ്റവർക്ക് മാഹി ഗവ. ആശുപത്രിയിൽ ചികിത്സ നൽകി.ഓമശ്ശേരി പുത്തൂർ ബിഎസ്‍യുപി സ്കൂളിൽ നിന്ന് വിസ്മയ പാർക്കിലേക്ക് പോവുകയായിരുന്ന 33 പേർക്കും കെഎസ്ആർടിസി ബസിലെ 15 പേർക്കുമാണ് പരുക്കേറ്റത്. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. കുറെ വാഹനങ്ങൾ ചുങ്കം റോഡിലൂടെ തിരിച്ചു വിട്ടു.

Related Articles

Leave a Reply

Back to top button