
താമരശ്ശേരി: ആറ് കിലോയോളം കഞ്ചാവുമായി പുതുപ്പാടി സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു. പുതുപ്പാടി മലപുറം അടിമാറിക്കല്‍ ആബിദ്(35) ആണ് പിടിയിലായത്. എക്സൈസ് ഐ ബി പ്രിവെന്റീവ് ഓഫീസര്‍ ചന്ദ്രന് കുഴിച്ചാല്‍ നല്കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ താമരശ്ശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ ടി ശറഫുദ്ധീന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 5.820 കിലോ കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തു.
താമരശ്ശേരി, പുതുപ്പാടി മേഖലകളില്‍ വിതരണം ചെയ്യാനാണ് കഞ്ചാവ് എത്തിച്ചതെന്നാണ് സൂചന. പ്രിവെന്റീവ് ഓഫീസര്‍മാരായ വസന്തന്, പ്രിയരഞ്ജന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ നൗഷീര്‍, ഷിംല എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്. താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു





