
കൊച്ചി: കൊച്ചിയില്‍ മോഡലുകളുടെ അപകട മരണക്കേസില്‍ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. റോയ് വയലാട്ട് അടക്കം എട്ട് പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സൈജു തങ്കച്ചൻ മോഡലുകളുടെ കാർ പിന്തുടർന്നതാണ് അപകടം ഉണ്ടാക്കിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഓടിച്ച അബ്ദുൾ റഹ്മാൻ ആണ് ഒന്നാം പ്രതി. സൈജു തങ്കച്ചന് രണ്ടാം പ്രതിയും റോയ് വയലാട്ട് മൂന്നാം പ്രതിയുമാണ്.
മോഡലുകൾ അപകടത്തിൽ മരിച്ച അന്നുരാത്രി ഡിജെ പാർട്ടി നടന്ന ഹോട്ടലിൽ വച്ച് സൈജുവും ഇരുയുവതികളുമായി വാക്കുതർക്കമുണ്ടായിരുന്നു. അതിന് ശേഷം സുഹൃത്തുക്കൾക്കൊപ്പം ഹോട്ടലിൽ നിന്ന് ഇറങ്ങിയ അൻസിയെയും അഞ്ജനയെയും സൈജു കാറിൽ പിന്തുടർന്നു. കുണ്ടന്നൂരിൽ വച്ച് അവരുടെ കാർ സൈജു തടഞ്ഞുനിർത്തി. അവിടെവച്ചും തർക്കം നടന്നു. പിന്നീടും യുവതികളുടെ കാറിനെ സൈജു പിന്തുടർന്നപ്പോഴാണ് അതിവേഗത്തിൽ കാറോടിച്ചതും അപകടമുണ്ടായതും എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.





