Malappuram

അബദ്ധത്തിൽ എലിവിഷത്തിന്റെ ഒഴിഞ്ഞ ട്യൂബ് എടുത്ത് വായിൽ തേച്ച മൂന്ന് വയസുകാരൻ മരിച്ചു

Please complete the required fields.




മലപ്പുറം: അബദ്ധത്തിൽ എലിവിഷത്തിന്റെ ഒഴിഞ്ഞ ട്യൂബ് എടുത്ത് വായിൽ തേച്ച മൂന്ന് വയസുകാരന് ദാരുണാന്ത്യം. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപടി കോയംകുളം കുപ്പിവളവിലെ സുഹൈല – അൻസാർ ദമ്പതികളുടെ മകൻ റസിൻഷാ ആണ് മരിച്ചത്.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം.ഒഴിവാക്കിയ ഉപയോഗശൂന്യമായ എലിവിഷത്തിന്റെ ട്യൂബ് എടുത്ത് കുട്ടി കളിക്കുകയായിരുന്നു. ഇതിനിടെയാണ് കുട്ടി ഇത് വായിൽ തേച്ചത്. തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചു.

മൂന്ന് ദിവസമായി കോട്ടക്കലിലും കോഴിക്കോട്ടും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി. ഇന്ന് പുലർച്ചെയാണ് മരിച്ചത്.

Related Articles

Leave a Reply

Back to top button