Thiruvananthapuram

ഒരൊറ്റ കൊവിഡ് മരണം പോലുമില്ലാത്ത ദിനം; കേരളത്തിന് വലിയ ആശ്വാസം

Please complete the required fields.




തിരുവനന്തപുരം: കൊവിഡിനെതിരായ പോരാട്ടത്തിൽ ഏറ്റവും ആശ്വാസമേകുന്ന വാർത്തയുടെ ദിനമാണ് ഇന്ന്. ഒരു കൊവിഡ് മരണം പോലും 24 മണിക്കൂറിനിടെ കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. ഏറെക്കാലത്തിന് ശേഷമാണ് ഒരു കൊവിഡ് മരണം പോലുമില്ലാത്ത ഒരു ദിവസം കേരളത്തിലുണ്ടാകുന്നത്. ആരോഗ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഒരു കൊവിഡ് മരണവും സംഭവിച്ചിട്ടില്ല.

എന്നാൽ മുൻ ദിവസങ്ങളിലെ 7 മരണവും, വൈകി ഉൾപ്പെടുത്തേണ്ടി വന്ന 71 മരണവും പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് സംസ്ഥാനത്തെ ആകെ മരണം 66,886 ആയി. കൊവിഡ് മരണമില്ലാത്ത ദിനം എന്നതിനൊപ്പം പുതിയ രോഗികളുടെ എണ്ണത്തിലും കേരളത്തിന് വലിയ ആശ്വാസദിനമാണിത്. ഇന്ന് 809 പേര്‍ക്ക് മാത്രമാണ് സംസ്ഥാനത്ത് കൊവിഡ്-19 സ്ഥിരീകരിച്ചത്.

Related Articles

Leave a Reply

Back to top button