India

രാജ്യത്ത് കൊവിഡ് കേസുകളില്‍ ഗണ്യമായ കുറവ്; 98.71 ശതമാനം രോഗമുക്തി

Please complete the required fields.




രാജ്യത്തെ കൊവിഡ് കേസുകളില്‍ വീണ്ടും ഗണ്യമായ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,116 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 47 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലായം അറിയിച്ചു.

രോഗമുക്തി നിരക്ക് 98.71 ശതമാനമായി ഉയര്‍ന്നത് രാജ്യത്ത് ആശ്വാസ കണക്കായി . അതിനിടെ രാജ്യത്താകെ കൊവിഡ് വാക്‌സിന്‍ ഡോസ് സ്വീകരിച്ചവരുടെ എണ്ണം 180 കോടി കടന്നു. ഇന്ത്യയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,29,90,991 ആയി. 38,069 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്. 5,15,850 ആണ് ഇതുവരെ രേഖപ്പെടുത്തിയ മരണനിരക്കെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

കേരളത്തില്‍ ഇന്നലെ 1,088 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 22,050 സാമ്പിളുകള്‍ പരിശോധിച്ചു. 1 മരണം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചുള്ള ആകെ മരണം 66,793 ആയി.

Related Articles

Leave a Reply

Back to top button