Kozhikode

ലോക വൃക്കദിനം ആചരിച്ചു

Please complete the required fields.




കോഴിക്കോട്: കോഴിക്കോട് ജില്ലാപഞ്ചായത്ത് സ്നേഹസ്പര്‍ശം വിവിധ പരിപാടികളോടെ ലോക വൃക്കദിനം ആചരിച്ചു. ‘എല്ലാവര്‍ക്കും വൃക്ക ആരോഗ്യം’ എന്ന ആപ്തവാക്യം ഉയര്‍ത്തിപ്പിടിച്ച് പ്രതീക്ഷ ഓര്‍ഗന്‍ റസീപ്പിയന്റ് ഫാമിലി അസോസിയേഷനുമായി സഹകരിച്ച് നഗരത്തില്‍ ലോക വൃക്കദിന സന്ദേശയാത്ര നടത്തി.

വൃക്കരോഗം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വൃക്കയുടെ ആരോഗ്യത്തെകുറിച്ച് ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് സന്ദേശയാത്ര ഫ്ളാഗ് ഓഫ് ചെയ്തു കൊണ്ട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പറഞ്ഞു. ബെസ്റ്റ് ഓഫ് ഇന്ത്യാ റെക്കോര്‍ഡ്‌സില്‍ ഇടംനേടിയ വിഷ്ണു ഉടുമ്പ്രയുടെ നേതൃത്വത്തിലുള്ള വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന സന്ദേശയാത്രയില്‍ ജില്ലാപഞ്ചായത്ത് അംഗങ്ങള്‍, പോര്‍ഫ അംഗങ്ങള്‍, സ്നേഹസ്പര്‍ശം എക്സിക്യുട്ടീവ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

എജ്യുകെയറിന്റെ സഹകരണത്തോടെ വിവിധ സ്‌കൂളുകളിലെ പാലിയേറ്റീവ് ബ്രിഗേഡ്, അഡോളസെന്റ് ബ്രിഗേഡ് അംഗങ്ങളായ വിദ്യാര്‍ത്ഥികള്‍ക്കായി ‘വൃക്കസംരക്ഷണവും വൃക്കരോഗ പ്രതിരോധവും എന്ന വിഷയത്തില്‍ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി എംഎല്‍എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. പ്രമുഖ വൃക്കരോഗ വിദഗ്ധന്‍ ഡോ. ഫിറോസ് അസീസ് വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി,വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദന്‍, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ എന്‍.എം വിമല, കെ.വി റീന ജില്ലാപഞ്ചായത്ത് അംഗങ്ങളായ അഡ്വ. പി ഗവാസ്, നാസര്‍ എസ്റ്റേറ്റ്മുക്ക്, സി.എം ബാബു, സെക്രട്ടറി ടി.അഹമ്മദ് കബീര്‍, സ്നേഹസ്പര്‍ശം അംഗങ്ങളായ ടി. എം അബൂബക്കര്‍, ബി.വി ജഹഫര്‍, ടി.വി. ചന്ദ്രഹാസന്‍, സുബൈര്‍ മണലൊടി എന്നിവര്‍ സംസാരിച്ചു.

Related Articles

Leave a Reply

Back to top button