Thiruvananthapuram

ഡിജിപി അനില്‍ കാന്തിന്‍റെ പേരിൽ വാട്ട്സ്ആപ് സന്ദേശം; യുവതിയുടെ കയ്യില്‍ നിന്ന് തട്ടിയത് 14 ലക്ഷം

Please complete the required fields.




സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തിന്റെ പേരിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്. വ്യാജ വാട്ട്സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കിയാണ് 14 ലക്ഷം രൂപ തട്ടിയത്. ഇരയായത് കൊട്ടാരക്കരയിലെ അധ്യാപികയാണ്. ഓൺലൈൻ ലോട്ടറിയടിച്ചെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ലോട്ടറിയുടെ നികുതി അടച്ചില്ലെങ്കിൽ കേസ് എടുക്കുമെന്നും ഡിജിപി യുടെ പേരിൽ സന്ദേശം അയച്ചു.

ഉത്തരേന്ത്യൻ സംഘങ്ങളിൽ പെട്ടവരാണ് തട്ടിപ്പിന് പിന്നിലെന്നാണ് സൂചന. ഓൺലൈൻ ലോട്ടറി അടിച്ചു എന്ന പേരിൽ രണ്ട് ദിവസം മുമ്പാണ് അധ്യാപികക്ക് സന്ദേശം ലഭിച്ചത്. ഈ തുക ലഭിക്കണമെങ്കിൽ നികുതിപ്പണമായി 14 ലക്ഷം രൂപ അടക്കണമെന്നാണ് സന്ദേശത്തിൽ പറഞ്ഞിരുന്നത്.

സംശയം തോന്നിയ അധ്യാപികക്ക് ഡി.ജി.പി അനില്‍കാന്തിന്‍റേത് എന്നപേരില്‍ ഒരു വാട്സ് ആപ്പ് നമ്പര്‍ സംഘം കൈമാറി. ശേഷം ആ നമ്പറിലേക്ക് വിളിച്ച അധ്യാപികയെ വിശ്വസിപ്പിച്ചാണ് സംഘം പണം തട്ടിയത്. ഓൺലൈൻ വഴിയാണ് പണം ട്രാന്‍സ്ഫര്‍ ചെയ്തത്. ഡി.ജി.പി അനില്‍ കാന്താണെന്ന് വിശ്വസിച്ചത് കൊണ്ടാണ് പണം അയച്ചതെന്ന് അധ്യാപിക പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Back to top button