Kerala

ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന പൊന്മുടിയില്‍ നാളെ മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കും.

Please complete the required fields.




കൊവിഡ്, ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന പൊന്മുടിയില്‍ നാളെ മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കും. തിരുവനന്തപുരം വനം ഡിവിഷനിലെ കല്ലാര്‍ മീന്‍മുട്ടി, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളും നാളെ മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് തിരുവനന്തപുരം ഡിഎഫ്ഒ അറിയിച്ചു.

മാസത്തോളമായി കൊവിഡ് ഭീതിയെ തുടര്‍ന്ന് പൊന്‍മുടി വിനോദ സഞ്ചാര കേന്ദ്രം അടച്ചിട്ടിരുന്നു. ജനുവരി 18 മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തവര്‍ക്ക് തുക തിരികെ നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.

പൊന്മുടി അടച്ചിട്ടതോടെ നൂറുകണക്കിന് തോട്ടം തൊഴിലാളി കുടുംബങ്ങളാണ് വരുമാനമില്ലാതെ കഷ്ടപ്പെട്ടിരുന്നത്. കല്ലാര്‍ മുതലുള്ള നൂറുകണക്കിന് ചെറുകിട കച്ചവട കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, വഴിയോരക്കച്ചവടക്കാര്‍, തോട്ടം തൊഴിലാളികള്‍ എന്നിവരെല്ലാം പൊന്മുടി അടയ്ക്കുന്നതിലൂടെ ദുരിതത്തിലായിരുന്നു.

Related Articles

Leave a Reply

Back to top button