
കൂരാച്ചുണ്ട് : കല്ലാനോട് ഇല്ലിപ്പിലായി മണിച്ചേരി മലയിൽ വാറ്റുകേന്ദ്രം കണ്ടെത്തി നശിപ്പിച്ചു. മലമുകളിലെ രഹസ്യകേന്ദ്രത്തിൽ വൻ വാറ്റുകേന്ദ്രം പ്രവർത്തിക്കുന്നതായി എക്സൈസ് ഇന്റലിജൻസ് ബ്യൂറോയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ബാലുശ്ശേരി എക്സൈസ് റെയിഞ്ച് സംഘവുമായി ചേർന്ന് പരിശോധന നടത്തുകയായിരുന്നു.
വിൽപ്പനയ്ക്കായി വാറ്റിയെടുത്ത ചാരായവും നാല് ബാരലുകളായി സൂക്ഷിച്ച വാഷും വാറ്റുപകരണങ്ങളും, ഗ്യാസ് സ്റ്റൗ ,സിലിൻഡർ എന്നിവയും കണ്ടെടുത്തു.
ബാലുശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ജിജോ ജെയിംസ്, പ്രിവന്റീവ് ഓഫീസർമാരായ സി.പി.ഷാജി, പി.സി. ബാബു, ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർമാരായ പ്രജിത്ത്. വി., ചന്ദ്രൻ കുഴിച്ചാലിൽ, സി.ഇ.ഒ. മാരായ ബേബി, ദീപേഷ്, ഡ്രൈവർ പ്രജീഷ് ഒ.ടി. എന്നിവർ പങ്കെടുത്തു.





