Kozhikode

കോഴിക്കോട് പുറക്കാട്ടിരിയില്‍ വാഹനാപകടം; മൂന്നു മരണം, മൂന്നു പേരുടെ നില ഗുരുതരം

Please complete the required fields.




കോഴിക്കോട്: കോഴിക്കോട് പുറക്കാട്ടിരിയില്‍ വാഹനാപകടത്തില്‍ മൂന്ന് മരണം. 
കര്‍ണ്ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ട്രാവലർ ടോറസ് ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കര്‍ണ്ണാടക ഹസന്‍ സ്വദേശികളായ ശിവണ്ണ, നാഗരാജ എന്നിവരും ട്രാവലര്‍ ഡ്രൈവറായ എറണാകുളം സ്വദേശിയുമാണ് മരിച്ചത്.

9 പേര്‍ക്ക് പരിക്കേറ്റു. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങി പോകുന്നതിനിടെയാണ് അപകടം.

Related Articles

Leave a Reply

Back to top button