Kerala

സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു

Please complete the required fields.




സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു. രാവിലെ പവന് 1920 രൂപ വര്‍ധിച്ചിരുന്നു. ഉച്ചയ്ക്കുശേഷം വില കുറഞ്ഞു. പവന് 800 രൂപ കുറഞ്ഞ് 91,520 രൂപയായി. ഗ്രാമിന് 11,440 രൂപയാണ് വില. ഇന്നലെ രണ്ടു തവണയാണ് വില കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിലെ വിലയിടിവാണ് കേരളത്തിലെ സ്വര്‍ണ വിലയിലും പ്രതിഫലിക്കുന്നത്. എന്നാല്‍ വില ഉടന്‍ വര്‍ദ്ധിക്കാനുള്ള സാധ്യതയില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്.

നവംബര്‍ 5ന് ഒരു പവന്‍ സ്വര്‍ണത്തിന് 1,07,080 രൂപയായിരുന്നെങ്കില്‍ ഇക്കഴിഞ്ഞയാഴ്ച കണ്ടത് ഒരു ലക്ഷത്തില്‍ നിന്നും താഴേക്ക് പോയി പൊന്ന് തകര്‍ന്നടിയുന്ന കാഴ്ചയാണ്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില്ല.

Related Articles

Back to top button