Thiruvananthapuram

കളിക്കളം പരിപാടിക്കായി ഗ്രൗണ്ട് ചോദിച്ചപ്പോള്‍ പട്ടികജാതി വിദ്യാര്‍ഥികളുടെ അഭിമാനത്തെ ചോദ്യം ചെയ്യും വിധം പ്രതികരണം; പ്രിന്‍സിപ്പലിനെതിരെ മന്ത്രി കെ എ തുളസി

Please complete the required fields.




തിരുവനന്തപുരം: പട്ടികവര്‍ഗ വികസന വകുപ്പിന്റെ കായികമേളയായ, ‘കളിക്കള’ത്തിന്, ഗ്രൗണ്ട് വിട്ടുനല്‍കുന്നതില്‍ ലക്ഷ്മിഭായ് നാഷണല്‍ കോളജ് ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ പ്രിന്‍സിപ്പല്‍ കുട്ടികളെ അപമാനിച്ചെന്ന് മന്ത്രി കെ എ തുളസി പറഞ്ഞു. പട്ടികജാതി വിദ്യാര്‍ഥികളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന തരത്തില്‍ ആയിരുന്നു പ്രിന്‍സിപ്പലിന്റെ പരാമര്‍ശം. പ്രിന്‍സിപ്പലിന്റെ നടപടി ഉന്നത വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കുമെന്നും കെ എ തുളസി പറഞ്ഞു.

ഇന്റര്‍നാഷണല്‍ പ്ലേയേഴ്‌സ് സ്‌പൈക്ക് ഒക്കെ ഉപയോഗിച്ച് പരിശീലനം നടത്തുന്ന ഗ്രൗണ്ടാണ്. മണ്ണിലൊക്കെ പ്രാക്ടീസ് ചെയ്യുന്ന കുട്ടികളാണ് നിങ്ങളുടേത്. സാധാരണ ആണിയൊക്കെയുള്ള ഷൂ ഒക്കെ ഇട്ടുവന്നാല്‍ ഞങ്ങളുടെ ഗ്രൗണ്ടിന് പ്രശ്‌നമാകും എന്നാണ് പറഞ്ഞത്. തദ്ദേശീയ ജനവിഭാഗത്തില്‍പ്പെട്ട കുട്ടികളെ അങ്ങനെയൊരു വിവേചനപരമായിട്ടുള്ള പരാമര്‍ശം ആരും നടത്താന്‍ പാടില്ല. അതൊരിക്കലും വകുപ്പ് അംഗീകരിക്കില്ല. അതില്‍ ആശങ്ക ഉണ്ട്. അത് ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാരിനെയും ഉന്നത വിദ്യാഭ്യാസ വകുപ്പിനെയും അറിയിക്കും.

മേള നല്ല രീതിയില്‍ നടക്കണം എന്നുള്ളത് കൊണ്ടാണ് അന്ന് കൂടുതല്‍ പ്രതികരിക്കാതെ ഇരുന്നത്. അടുത്ത വര്‍ഷം ഈ വേദിയില്‍ പരിപാടി നടത്തില്ലെന്നും മന്ത്രി വ്യക്തമാക്കി.മന്ത്രി തന്നെയാണ് ഗ്രൗണ്ടുമായി ബന്ധപ്പെട്ട അപേക്ഷയുമായി പ്രിന്‍സിപ്പലിന് മുന്നിലെത്തിയത്. പ്രിന്‍സിപ്പല്‍ ഇത് നിരസിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്തെഴുതും.

Related Articles

Back to top button