Kannur

എവറസ്റ്റ് ബേസ് ക്യാമ്പ് ട്രെക്കിംഗിനിടെ കണ്ണൂർ തലശ്ശേരി സ്വദേശി ട്രാവൽ വ്ലോഗർക്ക് ദാരുണാന്ത്യം; വില്ലനായത് അക്യൂട്ട് മൗണ്ടൻ സിക്‌നസ്

Please complete the required fields.




എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള ട്രെക്കിങ്ങിനിടെ കണ്ണൂർ തലശ്ശേരി എരഞ്ഞോളി സ്വദേശി അഞ്ജുനാഥ് കാവിങ്ങൽ വളപ്പിൽ നേപ്പാളിൽ മരിച്ചു. നവംബർ 19 വ്യാഴാഴ്ചയാണ് ഗോരക്ഷേപിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിന്റെ ബേസ് ക്യാമ്പിലേക്ക് പോകുന്ന വഴിയിലെ ഉയർന്ന പ്രദേശമാണ് ഗോരക്ഷേപ്. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 5,164 മീറ്റർ ഉയരത്തിലാണ് ഈ സ്ഥലം. എവറസ്റ്റ് ബേസ് ക്യാമ്പ് ട്രെക്കിങ്ങിലെ അവസാനത്തെ പ്രധാന താമസകേന്ദ്രങ്ങളിലൊന്നാണ് ഇത്.

‘ട്രാവൽ വിത്ത് അഞ്ജുനാഥ്’ എന്ന പേരിലുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് അഞ്ജുനാഥ് തന്റെ യാത്രാവിവരങ്ങൾ പങ്കുവെച്ചിരുന്നത്. അന്നപൂർണ ബേസ് ക്യാമ്പിൽനിന്നുള്ള ദൃശ്യങ്ങളും മലനിരകളിലെ കാഴ്ചകളും അദ്ദേഹം നിരന്തരം പോസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ വർഷം അന്നപൂർണ ബേസ് ക്യാമ്പ് ട്രെക്കിങ് വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം എവറസ്റ്റ് ബേസ് ക്യാമ്പ് ലക്ഷ്യമാക്കി യാത്രതിരിച്ചത്. യാത്രാ വിശേഷങ്ങൾ പങ്കുവെച്ചിരുന്ന അഞ്ജുനാഥിന്റെ അപ്രതീക്ഷിത വിയോഗം ട്രെക്കിങ് പ്രേമികൾക്കിടയിൽ വലിയ ഞെട്ടലുണ്ടാക്കി.
അക്യൂട്ട് മൗണ്ടൻ സിക്‌നസ് (എഎംഎസ്) ആണ് മരണകാരണമെന്നാണ് വിവരം. സമുദ്രനിരപ്പിൽനിന്ന് വളരെ ഉയരമുള്ള പ്രദേശങ്ങളിലേക്ക് വേഗത്തിൽ കയറുമ്പോൾ ശരീരത്തിന് അവിടത്തെ കുറഞ്ഞ ഓക്സിജൻ അളവുമായി പൊരുത്തപ്പെടാൻ കഴിയാതെ വരുന്നതാണ് ഈ അവസ്ഥ.

Related Articles

Back to top button