Kozhikode

കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പോലീസുകാരനോട് കയർത്തു സംസാരിച്ച യുവാവ് അറസ്റ്റിൽ

Please complete the required fields.




കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പോലീസുകാരനോട് കയർത്തു സംസാരിച്ച യുവാവ് അറസ്റ്റിലായി. വെസ്റ്റ്ഹിൽ സ്വദേശി അർജുൻ (36) ആണ് വെള്ളയിൽ പോലീസിന്റെ പിടിയിലായത്. ‘നീയെന്താ ബിഗ് ബോസ് കളിക്കുകയാണോ’ എന്ന ചോദ്യം സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് അറസ്റ്റ്.

ബുധനാഴ്ച രാത്രി കോഴിക്കോട് ബീച്ച് ആശുപത്രിയിലാണ് സംഭവമുണ്ടായത്. ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റെന്ന് പറഞ്ഞ് ചികിത്സയ്ക്കെത്തിയ രണ്ടു പേരിൽ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർ റഫർ ചെയ്തിരുന്നു. എന്നാൽ കൂടെയുണ്ടായിരുന്ന സുഹൃത്തായ അർജുൻ ഇയാളെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ വിസമ്മതിക്കുകയും ഡോക്ടറോട് കയർത്തു സംസാരിക്കുകയും ആശുപത്രിയിൽ ബഹളം വെക്കുകയുമായിരുന്നു.

ഈ സമയം ആശുപത്രിയിലെ പോലീസ് എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വിഷ്ണു എന്ന പോലീസുകാരൻ ശബ്ദം കേട്ട് സ്ഥലത്തെത്തി. പ്രതിയെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ അർജുൻ പോലീസുകാരനോട് കയർത്ത് സംസാരിക്കുകയും തെറി വിളിക്കുകയും ചെയ്തുവെന്നാണ് പരാതി.
പിന്നീട് പോലീസുകാരന്റെ പരാതിയിലാണ് നടപടി ഉണ്ടായത്. സംഭവത്തിന്റെ വീഡിയോ കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അതിനുശേഷമാണ് വെള്ളയിൽ പോലീസ് അർജുനെ അറസ്റ്റ് ചെയ്തത്.

Related Articles

Back to top button