Thiruvananthapuram

സംസ്ഥാനത്തെ 500 വിദ്യാലയങ്ങളിൽ ‘കതിര്’ കാർഷിക ക്ലബ്ബുകൾ ആരംഭിക്കുന്നു

Please complete the required fields.




​തിരുവനന്തപുരം: വിദ്യാർത്ഥികളിൽ കാർഷിക സംസ്കാരം വളർത്തിയെടുക്കുന്നതിനായി കൃഷി വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംസ്ഥാനത്തെ 500 വിദ്യാലയങ്ങളിൽ ‘കതിര്’ കാർഷിക ക്ലബ്ബുകൾ ആരംഭിക്കുന്നു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, പരിസ്ഥിതി സംരക്ഷിക്കുക, സുസ്ഥിര വികസനത്തിന് വഴിയൊരുക്കുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
​
പാരമ്പര്യ കാർഷിക അറിവുകൾക്കൊപ്പം ആധുനിക കാർഷിക സാങ്കേതികവിദ്യകളും നവീന ആശയങ്ങളും കോർത്തിണക്കിയാണ് ക്ലബ്ബുകളുടെ പ്രവർത്തനം വിഭാവനം ചെയ്തിരിക്കുന്നത്. ഇതിലൂടെ കൃഷി, പരിസ്ഥിതി സംരക്ഷണം, ഗ്രാമീണ വികസനം എന്നിവയെക്കുറിച്ച് അടുത്തറിയാൻ വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കും.

​പാഠപുസ്തകങ്ങളിലൂടെ അറിവ് നേടുന്നതിനൊപ്പം പ്രായോഗികമായി കൃഷി ചെയ്ത് പഠിക്കാനും, പ്രകൃതിയോട് ഇണങ്ങി ജീവിക്കാനും കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ കാതൽ. നാടിന്റെ വികസനത്തിൽ ഉത്തരവാദിത്തത്തോടെ പങ്കാളികളാകുന്ന ഒരു പുതുതലമുറയെ വളർത്തിയെടുക്കുന്നതിലൂടെ ‘അറിവിന്റെ വിത്തുകൾ പാകി ഹരിത ഭാവി വളർത്തുക’ എന്ന സന്ദേശമാണ് ‘കതിര്’ കാർഷിക ക്ലബ്ബുകൾ മുന്നോട്ടുവയ്ക്കുന്നത്.

Related Articles

Back to top button