Thiruvananthapuram

കോവളം സ്പാ പീഡന കേസ്;ഒന്നാം പ്രതിയെ സ്പാകളിലെത്തിച്ച് SIT തെളിവെടുത്തു

Please complete the required fields.




തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ ഒന്നാം പ്രതി നാഗലക്ഷ്മിയെ കോവളത്തെ സ്പാകളിലെത്തിച്ച് SIT തെളിവെടുത്തു. മൂന്നാംപ്രതി സജിത്ത് കുമാറിന്റെ വൈക്കോൽ കുളത്തിനടുത്തുളള ആയൂർകേരള, നാലാം പ്രതി നിഷാന്തിന്റെ ഡ്രീംസ് എന്നീ സ്പാകളിലാണ് വിശദമായ തെളിവെടുപ്പ് നടത്തിയത്. കുട്ടിയുടെ ആധാർ തിരുത്തി 20 വയസാക്കിയതിനും പൊലീസ് കേസെടുത്തിട്ടുണ്ട്.

കോവളത്തെ സ്പാ നടത്തിപ്പുകാരനായ സജിത്തിന്‌ അന്തരാഷ്ട്ര സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടായിരുന്നുവെന്നു നേരത്തെ തന്നെ പൊലീസിന് വിവരം ലഭിച്ചിരുന്നു. സജിത്തിന്റെ
ആവശ്യപ്രകാരമാണ് പെൺകുട്ടിയെ എത്തിച്ചതെന്നും അറസ്റ്റിലായ ചിലർ മൊഴി നൽകിയിരുന്നു.
അറസ്റ്റിലായ അന്തര്‍സംസ്ഥാന സെക്‌സ് റാക്കറ്റിലെ ഇടനിലക്കാരി ബെംഗളൂരു സ്വദേശിനി വാണിയുമായി സജിത്തിന് അടുത്ത ബന്ധമുണ്ടെന്നു സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പെൺകുട്ടിയെ നടത്തിപ്പുകാർ പീഡിപ്പിച്ചിരുന്നോയെന്നു പൊലീസ് അന്വേഷിച്ചത്. നടത്തിപ്പുകാരനായ സജിത്ത് പെൺകുട്ടിയെ പല തവണ പീഡിപ്പിച്ചിട്ടുണ്ടെന്നും, ക്രൂരമായി ശാരീരിക ഉപദ്രവത്തിനു വിധേയമാക്കിയിട്ടുണ്ടെന്നും പൊലീസിനു സാക്ഷി മൊഴികൾ ലഭിച്ചു.

Related Articles

Back to top button