കേരള സ്റ്റേറ്റ് റോഡ് സേഫ്റ്റി മിഷന്റെ പ്രഖ്യാപനം ഈ മാസം 15ന്: മമ്മൂട്ടി ബ്രാൻഡ് അംബാസിഡറാകും

കൊച്ചി: നടൻ മമ്മൂട്ടി കേരള സ്റ്റേറ്റ് റോഡ് സേഫ്റ്റി മിഷന്റെ ബ്രാൻഡ് അംബാസിഡറാകും. കേരള സ്റ്റേറ്റ് റോഡ് സേഫ്റ്റി മിഷന്റെ പ്രഖ്യാപനം ഈ മാസം 15ന് നടക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോൺ അറിയിച്ചു. സംസ്ഥാനത്തെ റോഡപകടങ്ങളും മരണനിരക്കും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ രൂപീകരിച്ച സമഗ്ര പദ്ധതിയാണ് കേരള റോഡ് സുരക്ഷാ മിഷൻ. റോഡ് അപകട മരണങ്ങൾ കുറയ്ക്കാൻ ബോധവൽക്കരണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
വർഷത്തിൽ 3800 ആളുകൾ റോഡ് അപകടത്തിൽ കേരളത്തിൽ മരണപ്പെടുന്നുണ്ടെന്നും കുട്ടികൾ മുതൽ മുതിർന്നവരെ വരെ ബോധവത്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മദ്യപിച്ചും ലഹരിവസ്തുക്കൾ ഉപയോഗിച്ചും വാഹനമോടിക്കുന്നവർക്കെതിരെ ശിക്ഷാ നടപടികൾ കടുപ്പിക്കുന്നതിനും കൃത്യമായ റോഡ് സുരക്ഷാ സംസ്കാരം വളർത്തിയെടുക്കുന്നതിനുമായാണ് ഈ മിഷൻ പ്രധാനമായും വിഭാവനം ചെയ്തിരിക്കുന്നത്.
ആഭ്യന്തരം, പൊതുമരാമത്ത്, ആരോഗ്യം, വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, സാമൂഹികനീതി എന്നീ വകുപ്പുകളെ കൂടി സഹകരിപ്പിച്ചാകും പദ്ധതി നടപ്പാക്കുക. മദ്യപിച്ച് വാഹനമോടിച്ചാൽ നിലവിലുള്ള ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാറ്റി, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനും വാഹനം പിടിച്ചെടുക്കാനും നിയമം പരിഷ്കരിക്കും.





