Kozhikode

ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വിളംബര റാലി സംഘടിപ്പിച്ചു.

Please complete the required fields.




കെട്ടാങ്ങൽ: സംസ്ഥാന സ്‌കൂൾ കായികമേളയുടെ പ്രചരണാർത്ഥം ചാത്തമംഗലം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വിളംബര റാലി സംഘടിപ്പിച്ചു. കായിക മേളയുടെ സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്നതിനും നാടാകെ കായികചൂട് പകരുന്നതിനുമായാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ റാലി സംഘടിപ്പിച്ചത്. വാദ്യമേളങ്ങളുടെയും വർണ്ണാഭമായ കൊടിതോരണങ്ങളുടെയും മുത്തുകുടകളുടെയും അകമ്പടിയോടെ വിവിധ സ്കൂളുകളിലെ എൻഎസ്എസ്, എസ്പിസി, സകൗട്ട്, ജെആർസി, കരാട്ടെ ടീം തുടങ്ങിയ വിദ്യാർത്ഥികളും ഹരിതസേന അംഗങ്ങളും വ്യാപാരികളും റാലിയിൽ പങ്കെടുത്തു.

ചാത്തമംഗലം പഞ്ചായത്ത് ഓഫീസിനു മുന്നിൽ നിന്ന് ആരംഭിച്ച വിളംബര റാലിക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ നദീറ, വൈസ് പ്രസിഡണ്ട് എം.കെ അനീഷ്, സ്ഥിരംസമിതി അംഗങ്ങളായ ബബിലാ ഷജിൻ, സലീം കുന്നത്ത്, സലീന നൂറുദ്ദീൻ, കെ. ഖാദർ മാസ്റ്റർ, എൻ.എം ഹുസൈൻ, ടി.കെ സുധാകരൻ, പി.കെ ഹഖീം മാസ്റ്റർ കളൻതോട്, സുരേഷ് മലയമ്മ, ബഷീർ പുള്ളാവൂർ, ഹമീദ് മാസ്റ്റർ, ശിവദാസൻ, മുനീർ എം, സിറാജ് മാസ്റ്റർ തുടങ്ങിയവരും മറ്റ് ജനപ്രതിനിധികളും നേതൃത്വം നൽകി. കൂടാതെ വിവിധ സ്കൂളുകളിലെ അധ്യാപകരും യുവജന സംഘടന പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും റാലിയിൽ അണിനിരന്നു.

Related Articles

Back to top button