Kozhikode

മത്സ്യബന്ധന മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം സർക്കാരിന്റെ മുൻഗണന – മന്ത്രി വി. ഇ. അബ്ദുൾ ഗഫൂർ

Please complete the required fields.




കോഴിക്കോട് : മത്സ്യബന്ധന മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാർ മുൻഗണന നൽകുന്നതായി ഫിഷറീസ്, ഹാർബർ എൻജിനീയറിങ്, സാമൂഹ്യനീതി വകുപ്പ് മന്ത്രി അഡ്വ. വി. ഇ. അബ്ദുൾ ഗഫൂർ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ പുതിയാപ്പ മത്സ്യബന്ധന തുറമുഖ വികസന പദ്ധതിയുടെ ഭാഗമായി ഹാർബറിൽ പൂർത്തീകരിച്ച പ്രവൃത്തികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിൽ തീരദേശ വികസനത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനുമുള്ള പദ്ധതികളുമായി സർക്കാർ മുന്നോട്ടുപോകും. മത്സ്യത്തൊഴിലാളികൾക്കായി ഭവനപദ്ധതികളും ഇൻഷുറൻസ് പരിരക്ഷയും നടപ്പാക്കും.

Related Articles

Back to top button