Wayanad

പൈതൃക നെൽവിത്തുകളുടെ കാവലാൾ പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

Please complete the required fields.




വയനാട്: പരമ്പരാഗത നെൽകൃഷിയുടെ സംരക്ഷകനും പത്മശ്രീ ജേതാവുമായ ചെറുവയൽ രാമൻ (74) അന്തരിച്ചു. പാരമ്പര്യ നെൽവിത്തുകളുടെയും നാടൻ കൃഷിരീതികളുടെയും കാവലാളായി കേരളത്തിനകത്തും പുറത്തും ഒരുപോലെ അറിയപ്പെട്ടിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.

പാരമ്പര്യ കൃഷിയുടെ പ്രാധാന്യം സമൂഹത്തിന് പകർന്നുനൽകിയ അദ്ദേഹത്തിന്റെ നിസ്വാർത്ഥ സേവനങ്ങളെ മാനിച്ച് 2023-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. വയനാട്ടിലെ ആദിവാസി സമൂഹത്തിൽ നിന്നും പരമ്പരാഗത കൃഷിരീതികളിൽ നിന്നും അനേകം വിത്തിനങ്ങളെ സംരക്ഷിച്ചുപോന്ന ചെറുവയൽ രാമന്റെ വിയോഗം കാർഷിക ലോകത്തിനും കേരളത്തിനും വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.

Related Articles

Back to top button