Kannur

മണ്ണിനടിയിൽനിന്ന് അപ്രതീക്ഷിതമായി ജലപ്രവാഹം; നാട്ടുകാരിൽ കൗതുകവും ആശങ്കയും

Please complete the required fields.




പാനൂർ : ചമ്പാട് മീത്തലെ മനയത്ത് വയലിൽ മണ്ണിനടിയിൽനിന്ന് അപ്രതീക്ഷിതമായി വെള്ളം റോഡിലേക്ക് കുത്തിയൊഴുകിയത് നാട്ടുകാരിൽ കൗതുകവും ആശങ്കയും സൃഷ്ടിച്ചു. ഹനീഫയുടെ ഉടമസ്ഥതയിലുള്ള പറമ്പിലാണു സംഭവം.

ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് വെള്ളം പ്രവഹിക്കാൻ തുടങ്ങിയത്. പറമ്പിൽ വീടോ കിണറോ കുഴൽക്കിണറോ ഇല്ല. പ്രദേശത്തുകൂടി പൈപ്‌ലൈനും കടന്നുപോകുന്നില്ല. അഞ്ചു മണിക്കൂറിലേറെ തുടർച്ചയായി വെള്ളം ഒഴുകിയതോടെ ഭൂഗർഭജലത്തിന്റെ സമ്മർദമോ മണ്ണിനടിയിലെ ജലസ്രോതസ്സിന്റെ സാന്നിധ്യമോ ആകാമെന്ന സംശയത്തിലാണ് നാട്ടുകാർ.
എന്നാൽ കൃത്യമായ കാരണം ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂ. വിവരമറിഞ്ഞ് പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്.സ്നോയ, മെംബർമാരായ നസീർ ഇടവലത്ത്, കെ.പി.ലീല എന്നിവർ സ്ഥലത്തെത്തി. ജിയോളജി വകുപ്പിന് വിവരം നൽകി.

Related Articles

Back to top button