Thiruvananthapuram

കറന്റ് ബില്ലിൽ വീണ്ടും ‘ഷോക്ക്’; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് പിന്നാലെ സർചാർജ് ഏർപ്പെടുത്താൻ കെഎസ്ഇബി

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കെ.എസ്.ഇ.ബി. പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യതക്കുറവ് മൂലം 600 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് നിലവിൽ സംസ്ഥാനത്തുള്ളത്.

മധ്യപ്രദേശിൽ നിന്ന് 200 മെഗാവാട്ട് വൈദ്യുതി ലഭ്യമാകുമെങ്കിലും ഇത് രാത്രി ഒമ്പത് മണിക്ക് ശേഷമേ ലഭിക്കൂ. എങ്കിലും പവർ എക്‌സ്‌ചേഞ്ച് വഴി 50 മെഗാവാട്ട് വൈദ്യുതി ഇതിനോടകം തരപ്പെടുത്തിയിട്ടുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ പെയ്യുന്ന പശ്ചാത്തലത്തിൽ പ്രതിസന്ധി കുറയുമെന്നും അതിനാൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കേണ്ടി വരില്ലെന്ന പ്രതീക്ഷയിലാണ് കെ.എസ്.ഇ.ബി അധികൃതർ ഉള്ളത്.

അതേസമയം, പ്രതിസന്ധിക്കിടെ ഉപഭോക്താക്കൾക്ക് ഇരുട്ടടിയായി ഒക്ടോബർ മാസത്തിലും വൈദ്യുതി ബില്ലിൽ സർചാർജ് ഈടാക്കാൻ കെ.എസ്.ഇ.ബി തീരുമാനിച്ചിട്ടുണ്ട്. യൂണിറ്റിന് മൂന്ന് പൈസ വീതമാണ് സർചാർജ് പിരിക്കുന്നത്. പ്രതിമാസ, രണ്ടുമാസ ബില്ലുകൾക്ക് ഒരേ നിരക്കിലായിരിക്കും ഈ തുക ഈടാക്കുക. കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ പുറത്തുനിന്ന് ഉയർന്ന നിരക്കിൽ വൈദ്യുതി എത്തിച്ചതിനായി 6.88 കോടി രൂപ അധികമായി ചെലവായെന്നാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം. ഈ അധിക ബാധ്യത നികത്തുന്നതിന്റെ ഭാഗമായാണ് ഒക്ടോബർ മാസത്തെ വൈദ്യുതി ബില്ലിൽ പുതിയ സർചാർജ് ഉൾപ്പെടുത്തുന്നത്.

Related Articles

Back to top button