Kerala

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 25 രൂപ കുറഞ്ഞു. ഇതോടെ ഇന്നത്തെ വില ഗ്രാമിന് 13,640 രൂപയും പവന് 1,09,120 രൂപയുമായി.കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനാണ് നിരക്ക് അറിയിച്ചത്.

ഇന്നലെ സ്വർണവിലയിൽ വലിയ ചാഞ്ചാട്ടമാണ് ഉണ്ടായത്. രാവിലെ പവന് 1,840 രൂപ ഇടിഞ്ഞ് 1,10,120 രൂപയിലെത്തി. ഉച്ചയോടെ വീണ്ടും 800 രൂപ കൂടി കുറഞ്ഞ് 1,09,320 രൂപയായിരുന്നു വില.തുടർച്ചയായ ഇടിവിന് ശേഷം ഇന്നും വില കുറഞ്ഞത് സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസമാണ്.

കഴിഞ്ഞ ദിവസങ്ങളിൽ റെക്കോർഡ് ഉയരത്തിലെത്തിയ ശേഷമാണ് വില താഴ്ന്നു തുടങ്ങിയത്.എന്നാൽ വെള്ളി വിലയിൽ വർധനവാണ്. ഗ്രാമിന് 245 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം. ഒരു പവൻ വെള്ളിക്ക് 2,450 രൂപയായി.

Related Articles

Back to top button