India

പണിമുടക്കിടയിലും ബാങ്ക് ഇടപാടുകൾ തടസ്സപ്പെടില്ല; സെപ്റ്റംബർ 27 ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കും

Please complete the required fields.




ന്യൂഡൽഹി: രാജ്യത്ത് സെപ്റ്റംബർ 27 ഞായറാഴ്ച എല്ലാ പൊതുമേഖലാ ബാങ്കുകളും റീജിയണൽ റൂറൽ ബാങ്കുകളും തുറന്ന് പ്രവർത്തിക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് സെപ്റ്റംബർ 28 മുതൽ 30 വരെ ആഹ്വാനം ചെയ്ത മൂന്ന് ദിവസത്തെ രാജ്യവ്യാപക ബാങ്ക് പണിമുടക്കിന്റെ പശ്ചാത്തലത്തിലാണ് ഈ പുതിയ തീരുമാനം വന്നിട്ടുള്ളത്.

സെപ്റ്റംബർ 26, 27 തീയതികളിലെ വാരാന്ത്യ അവധികളും, അതിനുശേഷമുള്ള മൂന്ന് ദിവസത്തെ പണിമുടക്കും കാരണം ബാങ്കിംഗ് സേവനങ്ങൾ തുടർച്ചയായി തടസ്സപ്പെടുന്നത് ഒഴിവാക്കാനാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതുപ്രകാരം സെപ്റ്റംബർ 27-ാം തീയതി രാജ്യത്തെ എല്ലാ പൊതുമേഖലാ ബാങ്കുകളും റീജിയണൽ റൂറൽ ബാങ്കുകളും സാധാരണ പോലെ പ്രവർത്തിക്കുന്നതാണ്.

ബാങ്ക് ശാഖകൾ, ഓഫീസുകൾ, എടിഎം അനുബന്ധ ശാഖകൾ, കറൻസി ചെസ്റ്റുകൾ എന്നിവ പൂർണമായി പ്രവർത്തിക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും അനുമതി നൽകിയിട്ടുണ്ട്.

Related Articles

Back to top button