India

എസ്ഡിപിഐ തമിഴ്നാട് അധ്യക്ഷന്‍ നെല്ലായ് മുബാറക് രാജിവെച്ചു; വ്യക്തിപരമായ കാരണമെന്ന് വിശദീകരണം

Please complete the required fields.




ചെന്നൈ: എസ്.ഡി.പി.ഐ. തമിഴ്‌നാട് സംസ്ഥാന അധ്യക്ഷൻ നെല്ലായ് മുബാറക് തന്റെ പദവിയിൽ നിന്നും രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാൽ ആണ് രാജി എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

തമിഴ്‌നാട്ടിലെ എസ്.ഡി.പി.ഐ.യുടെ ഏറ്റവും ജനകീയനായ നേതാക്കളിൽ ഒരാളാണ് നെല്ലായ് മുബാറക്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെ. സഖ്യത്തിലും, നിയമസഭാ തെരഞ്ഞെടുപ്പിൽ ഡി.എം.കെ. സഖ്യത്തിലും അദ്ദേഹം എസ്.ഡി.പി.ഐ. സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ രാജി സ്വീകരിച്ച എസ്.ഡി.പി.ഐ. ദേശീയ സെക്രട്ടേറിയറ്റ്, പുതിയ സംസ്ഥാന അധ്യക്ഷന്റെ താൽക്കാലിക ചുമതല എ.എസ്.എ. ഉമറുൽ ഫാറൂഖിന് കൈമാറി. ദക്ഷിണേന്ത്യയിൽ എസ്.ഡി.പി.ഐ.ക്ക് ഏറ്റവും സ്വാധീനവും ശക്തിയുമുള്ള പ്രധാന സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്.

Related Articles

Back to top button