India

പശു ചത്താലും മോരിലെ പുളി പോകില്ല എന്നത് പോലെയാണ് ഇതിപ്പോഴും ചര്‍ച്ച ചെയ്യുന്നത്’, മന്ത്രി ഷാജിയുടെ റേഞ്ച് റോവര്‍ യാത്രയെ ന്യായീകരിച്ച് പി.എം. സലാം

Please complete the required fields.




ഡല്‍ഹി: മന്ത്രി കെ.എം. ഷാജിയുടെ റേഞ്ച് റോവര്‍ കാറിലെ യാത്രയെ ന്യായീകരിച്ച് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം. സലാം രംഗത്ത്. വിഷയത്തിൽ മന്ത്രിയുടെ ഭാഗത്തുനിന്ന് യാതൊരുവിധ ജാഗ്രതക്കുറവും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മന്ത്രിമാരുടെ വിദേശയാത്രാ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ എല്ലാവരും നിയന്ത്രണങ്ങളെക്കുറിച്ച് ആലോചിക്കണമെന്നും പി.എം. സലാം ചൂണ്ടിക്കാട്ടി.

“പശു ചത്താലും മോരിലെ പുളി പോകില്ല എന്നത് പോലെയാണ് ഇതിപ്പോഴും ചര്‍ച്ച ചെയ്യുന്നത്. നമ്മുടെ രാജ്യത്ത് എത്രമാത്രം പ്രസക്തമായ കാര്യങ്ങളുണ്ട്! ഷാജിയുടെ ഔദ്യോഗിക വാഹനം തകരാറിലായി വര്‍ക്ക്‌ഷോപ്പില്‍ കൊടുത്തപ്പോള്‍, മണ്ഡലത്തിൽ സഞ്ചരിക്കാനായി ഒരു സുഹൃത്തിന്റെ വാഹനം താത്കാലികമായി ഉപയോഗിക്കുക മാത്രമാണ് ചെയ്തത്.നിര്‍ഭാഗ്യവശാല്‍ അതൊരു വിലകൂടിയ വണ്ടി ആയിപ്പോയി എന്നത് മാത്രമാണ് കുറ്റം. പുതിയ ഔദ്യോഗിക വാഹനം കിട്ടിയ ഉടൻ തന്നെ ആ വാഹനം തിരിച്ചുകൊടുക്കുകയും ചെയ്തു. അതോടുകൂടി ആ വിവാദം അവസാനിച്ചതാണ്,” അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ഒരു പൈസ പോലും ചെലവഴിക്കാതെയാണ് മന്ത്രിമാര്‍ വിദേശയാത്രകള്‍ നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്‍.ഡി.എഫിന്റെ വിമര്‍ശനങ്ങള്‍ മുഖവിലയ്‌ക്കെടുക്കേണ്ടതില്ലെന്നും ജനങ്ങള്‍ക്ക് കാര്യങ്ങൾ അറിയാമെന്നും അദ്ദേഹം പറഞ്ഞു.
“കഴിഞ്ഞ 10 കൊല്ലത്തെ പിണറായി വിജയന്റെ ഭരണകാലത്ത് പരിചാരകരെയും ആശ്രിതരെയും ബന്ധുക്കളെയും കൂട്ടി അദ്ദേഹം 17 തവണ വിദേശപര്യടനം നടത്തിയിട്ടുണ്ട്. ഇതിനായി ഖജനാവില്‍ നിന്ന് കോടിക്കണക്കിന് രൂപയാണ് ചെലവഴിച്ചത്. ആ മാതൃക ഏതായാലും ഞങ്ങള്‍ പിന്തുടരില്ല,” പി.എം. സലാം തുറന്നടിച്ചു.

Related Articles

Back to top button