World

കൺമുന്നിൽ എരിഞ്ഞടങ്ങി ജീവനുകൾ…! വീടിനുള്ളിൽ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് തീപിടിത്തം; ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

Please complete the required fields.




ബെലഗാവി: കർണാടകയിലെ ബെലഗാവിയിൽ ചാവട്ട് ഗല്ലിയിൽ വീടിനുള്ളിൽ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച രാത്രിയായിരുന്നു നാടിനെ ഞെട്ടിച്ച അപകടം നടന്നത്.

റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് തീപ്പിടിത്തമുണ്ടാകുകയും, തീ അതിവേഗം വീടിനുള്ളിൽ ആളിപ്പടരുകയുമായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാമെന്ന് പൊലീസ് അറിയിച്ചു. വീടിനുള്ളിലുണ്ടായിരുന്നവർക്ക് പുറത്തുകടക്കാനാകാതെ അകത്ത് കുടുങ്ങിപ്പോയതാണ് വലിയ ദുരന്തത്തിന് കാരണമായത്.അപകടത്തിൽ ഗജാനൻ ധാമോനെ (65), റോഷൻ ധാമോനെ (21), ശാരദ ധാമോനെ (45), ഭാരതി ധാമോനെ (50) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പിയ ധാമോനെ (28), ഗംഗ ധാമോനെ (25) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിവരമറിഞ്ഞ് പൊലീസും അഗ്നിശമന സേനയും ഉടൻ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയക്. റഫ്രിജറേറ്റർ പൊട്ടിത്തെറിക്കാനിടയായ യഥാർത്ഥ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button