Wayanad

എക്സ്-റേ ഫിലിം തീർന്നു; സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിൽ രോഗിക്ക് എക്സ്-റേ ഫോട്ടോ മൊബൈലിൽ പകർത്തി നൽകി

Please complete the required fields.




സുൽത്താൻബത്തേരി: സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയുടെ അനാസ്ഥ പുറത്ത്. എക്സ്-റേ ഫിലിമിന് പകരം മൊബൈൽ ഫോട്ടോ. ഫീസ് നൽകിയിട്ടും ഫിലിം നൽകാതെ രോഗിയെ മടക്കി അയച്ചതായി പരാതി.

ആശുപത്രിയിൽ ഫീസ് നൽകി എക്സ്-റേ എടുത്ത ശേഷമാണ് ഫിലിം ഇല്ലെന്ന വിവരം അധികൃതർ വ്യക്തമാക്കിയതെന്ന് രോഗി പറഞ്ഞു. തുടർന്ന് മൊബൈലിൽ എടുത്ത ഈ ഫോട്ടോയാണ് ഡോക്ടർക്ക് പരിശോധിക്കാനായി കാണിച്ചു നൽകേണ്ടി വന്നത്.

സർക്കാർ ആശുപത്രികളിൽ ലഭ്യമാകേണ്ട അടിസ്ഥാന സൗകര്യങ്ങൾ പോലും നിഷേധിക്കപ്പെടുന്ന ഇത്തരം സംഭവങ്ങൾ പൊതുജനങ്ങളിൽ വലിയ തോതിലുള്ള പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. അടിയന്തിര ഘട്ടങ്ങളിൽ പോലും വേണ്ടത്ര സൗകര്യങ്ങൾ ഒരുക്കാൻ കഴിയാത്ത ആശുപത്രി അധികൃതരുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

Related Articles

Back to top button