Thiruvananthapuram

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്. ഗ്രാമിന് 280 രൂപ കുറഞ്ഞു. 22 കാരറ്റ് സ്വർണം ഗ്രാമിന് 13,935 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. ഒരു പവന് 1,11,480 രൂപയാണ് നിരക്ക്.

ചൊവ്വാഴ്ച സ്വർണവിലയിൽ ചാഞ്ചാട്ടം ഉണ്ടായിരുന്നു. മാസാദ്യം രാവിലെ പവന് 1,15,080 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. ഉച്ചയോടെ പവന് 1,360 രൂപ കുറഞ്ഞ് 1,13,720 രൂപയായി നിരക്ക്.

ആഗോള വിപണിയിലെ വ്യതിയാനങ്ങളാണ് സംസ്ഥാന വിപണിയിലും പ്രതിഫലിക്കുന്നത്. അതേസമയം ഇന്ന് വെള്ളിവിലയിൽ മാറ്റമില്ല. ഗ്രാമിന് 245 രൂപയിലും 10 ഗ്രാമിന് 2,450 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

Related Articles

Back to top button