India

ഇന്ത്യന്‍ ടി-ട്വന്റി ടീമിലേക്ക് തിരിച്ചെത്തി സഞ്ജു സാംസണ്‍; അഫ്ഗാനിസ്താനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Please complete the required fields.




ഡല്‍ഹി: ഇന്ത്യന്‍ ടി-ട്വന്റി ടീമിലേക്ക് തിരിച്ചെത്തി സഞ്ജു സാംസണ്‍. അഫ്ഗാനിസ്താനെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തി. ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീമില്‍ തിലക് വര്‍മയാണ് വൈസ് ക്യാപ്റ്റന്‍. സഞ്ജുവിന് പുറമെ ഇഷാന്‍ കിഷനും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്.

അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി എന്നിവരാണ് ടീമിലെ മറ്റ് ബാറ്റര്‍മാര്‍. ശിവം ദുബെയും അക്ഷര്‍ പട്ടേലും ഓള്‍റൗണ്ടര്‍മാരായി ടീമിലിടം നേടിയിട്ടുണ്ട്. ഹാര്‍ദിക് പാണ്ഡ്യക്ക് ഇടം പിടിക്കാന്‍ സാധിച്ചില്ല. പരുക്കില്‍ നിന്നും അദ്ദേഹം പൂര്‍ണമായും മോചിതനായിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ എന്നിവര്‍ ടീമിലുണ്ടെങ്കിലും ഫിറ്റ്നസ് ക്ലിയറന്‍സ് ലഭിച്ചാല്‍ മാത്രമേ പരമ്പരയില്‍ കളിക്കൂ.

സെപ്റ്റംബര്‍ 13നാണ് പരമ്പരയിലെ ആദ്യമത്സരം. സെപ്റ്റംബര്‍ 13, 15, 17 തീയതികളിലായി ഡല്‍ഹിയിലാണ് എല്ലാ മത്സരങ്ങളും ക്രമീകരിച്ചിരിക്കുന്നത്. സിംബാബ്വെക്കെതിരെ അവസാനം നടന്ന അവസാന പരമ്പരയില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നില്ല.

ഇന്ത്യന്‍ ടീം: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ. (*ഫിറ്റ്നസ് ക്ലിയറന്‍സിന് വിധേയം).

Related Articles

Back to top button