
കണ്ണൂർ: കണ്ണൂരിൽ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു. ആറളം ഫാമിലാണ് കാട്ടാനയുടെ ചവിട്ടേറ്റ് കള്ള് ചെത്ത് തൊഴിലാളിയായ മട്ടന്നൂർ കൊളപ്പ സ്വദേശി റിജേഷാണ് (39) മരിച്ചത്.
ഇന്ന് പുലർച്ചെയായിരുന്നു സംഭംവം. ഫാമിലെ ഒന്നാം ബ്ലോക്കിൽ കള്ള് ചെത്താൻ പോയപ്പോഴായിരുന്നു റിജേഷിനെ കാട്ടാന ചവിട്ടിയത്. മുപ്പതിലധികം കാട്ടാനകളാണ് ഫാമിൽ സ്ഥിരമായി തമ്പടിക്കുന്നത്.




