നാടിനെ ഞെട്ടിച്ച് കൂട്ടബലാത്സംഗം! വീട്ടിനുള്ളിൽ അതിക്രമിച്ചുകയറി 40-കാരിയെ ക്രൂരമായി പീഡിപ്പിച്ചു, പ്രദേശവാസികളായ രണ്ട് യുവാക്കൾ പിടിയിൽ

വിജയവാഡ: ആന്ധ്രപ്രദേശിലെ വിജയവാഡയിൽ വീട്ടിൽ അതിക്രമിച്ചുകയറി 40-കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും ഗുരുതരമായി ഉപദ്രവിക്കുകയും ചെയ്തു. സംഭവത്തിൽ പ്രദേശവാസികളായ രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ആഗസ്റ്റ് 28 വെള്ളി രാത്രി സ്ത്രീ അപ്പാർട്ട്മെന്റിൽ തനിച്ചായിരുന്ന സമയത്താണ് ഈ ക്രൂരകൃത്യം നടന്നത്. പ്രദേശവാസികളായ രണ്ട് യുവാക്കൾ വീട്ടിനുള്ളിൽ അതിക്രമിച്ചുകയറി അതിക്രമം നടത്തുകയായിരുന്നു. ശനിയാഴ്ച രാവിലെ അയൽവാസികൾ വിളിച്ചിട്ടും സ്ത്രീ പുറത്തുവരാതിരുന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഗുരുതര പരിക്കുകളോടെ ബോധരഹിതയായ ഇവരെ കണ്ടെത്തിയത്.
തുടർന്ന് അയൽവാസികൾ ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കും പരിശോധനകൾക്കുമായി വിജയവാഡ ഗവൺമെന്റ് ജനറൽ ആശുപത്രിയിലേക്കും മാറ്റി.
സംഭവത്തിൽ നൂന സർക്കിൾ ഇൻസ്പെക്ടർ അഹമ്മദ് അലിയുടെ നേതൃത്വത്തിലാണ് പ്രതികളായ രണ്ട് യുവാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്.) പ്രകാരം കൂട്ടബലാത്സംഗത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുറ്റകൃത്യം ചെയ്യുന്ന സമയത്ത് പ്രതികൾ മദ്യപിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. പീഡനത്തിനിരയായ സ്ത്രീയുടെ മൊഴി, സാക്ഷിമൊഴികൾ, വൈദ്യശാസ്ത്രപരമായ തെളിവുകൾ എന്നിവ ശേഖരിച്ച് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.





