Kerala

നീറ്റ് പരീക്ഷാ ചോദ്യ പേപ്പർ ചോർച്ച; തുടർ അന്വേഷണം നടത്താൻ സിബിഐക്ക് അനുമതി

Please complete the required fields.




നീറ്റ് പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയിൽ തുടർ അന്വേഷണം നടത്താൻ സിബിഐയ്ക്ക് അനുമതി. ഡൽഹി റൗസ് അവന്യു കോടതിയാണ് അനുമതി നൽകിയത് . കേസിൽ 13 പേർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു.

തുടർച്ചയായുള്ള നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നാലെ പരീക്ഷാ നടത്തിപ്പിലെ സുരക്ഷ വർധിപ്പിക്കാൻ നാഷണൽ ടെസ്റ്റിങ് ഏജൻസി നടപടികൾ സ്വീകരിച്ചിരുന്നു. പ്രത്യേക വിഭാഗങ്ങളിലേക്ക് ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കും. സൈബർ സുരക്ഷ, പരീക്ഷാ കേന്ദ്രങ്ങളുടെ പ്രവർത്തനം, ഫോറൻസിക്സ് എന്നീ പ്രധാന വിഭാഗങ്ങളിലാണ് പുതിയ നിയമനങ്ങൾ നടത്തുക. GM–Vigilance, Investigation & Forensics തസ്തികൾ ഇതിനായി സൃഷ്ടിച്ചു. പേപ്പർ ചോർച്ച, ആൾമാറാട്ടം, പരീക്ഷാ തട്ടിപ്പ് എന്നിവ തടയുകയാണ് ലക്ഷ്യം.

സിബിഐ,ഐ ബി, ഇ ഡി,സൈബർ ക്രൈം വിഭാഗങ്ങൾ, സംസ്ഥാന പൊലീസ് തുടങ്ങിയ അന്വേഷണ ഏജൻസികളുമായി ഏകോപനവും പുതിയ വിഭാഗത്തിന്റെ ചുമതലയാകും. 24 മണിക്കൂറും പ്രവർത്തിക്കുന്ന സൈബർ സുരക്ഷാ സംവിധാനവും ശക്തിപ്പെടുത്തും.

Related Articles

Back to top button